Saturday, 19 July 2025

Choodathe Poyi Lyrics | ചൂടാതെ പോയ് നീ നിനക്കായി ഞാൻ | Shahabaz Aman | Balachandran Chullikkad Malayalam lyrics

 
ചൂടാതെ പോയ് നീ
ചൂടാതെ പോയ് നീ
നിനക്കായി ഞാൻ
ചോരചാറി ചുവപ്പിച്ചൊരെൻ 
പനീർ പൂവുകൾ
പനീർ പൂവുകൾ

കാണാതെ പോയ് നീ
കാണാതെ പോയ് നീ
നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നിൽ 
കുറിച്ചിട്ട വാക്കുകൾ
വാക്കുകൾ

ഒന്നു തൊടാതെ പോയി 
വിരൽതുമ്പിനാൽ
ഇന്നും നിനക്കായ് 
തുടിക്കുമെൻ തന്ത്രികൾ
തന്ത്രികൾ

അന്ധമാം സംവത്സര-
ങ്ങൾക്കുമക്കരെ
അന്തമെഴാത്തതാം 
ഓർമ്മകൾക്കക്കരെ
കുങ്കുമം തൊട്ടുവരുന്ന 
ശരത്കാല സന്ധ്യയാണിന്നും 
എനിക്കു നീ ഓമനേ 
ഓമനേ 

ചൂടാതെ പോയ് നീ
നിനക്കായി ഞാൻ
ചോരചാറി ചുവപ്പിച്ചൊരെൻ 
പനീർ പൂവുകൾ
പനീർ പൂവുകൾ

ദുഃഖമാണെങ്കിലും 
നിന്നെക്കുറിച്ചുള്ള
ദുഃഖം എന്താനന്ത-
മാണെനിക്കോമനേ 
എന്നെന്നുമെൻ പാനപാത്രം
എന്നെന്നുമെൻ പാനപാത്രം
നിറയ്ക്കട്ടെ
നിൻ അസാന്നിദ്ധ്യം 
പകരുന്ന വേദന
വേദന

ചൂടാതെ പോയ് നീ
നിനക്കായി ഞാൻ
ചോരചാറി ചുവപ്പിച്ചൊരെൻ 
പനീർ പൂവുകൾ
പൂവുകൾ

കാണാതെ പോയ് നീ
നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നിൽ 
കുറിച്ചിട്ട വാക്കുകൾ
വാക്കുകൾ

Labels: , , , ,