Minnalvala Song Lyrics | Narivetta Movie Song Lyrics

Minnalvala Song Lyrics is a track Narivetta 2025 Malayalam Film, Starring Tovino Thomas, Suraj Venjaramoodu, Cheran and Arya Salim. This song was Sung by Sid Sriram and Sithara Krishnakumar, music composed Jakes Bejoy and lyrics work penned by Kaithapram Damodran Namboothiri.
ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ, ആര്യ സലിം എന്നിവർ അഭിനയിക്കുന്ന നരിവേട്ട 2025 ലെ ഒരു മലയാളം ചലച്ചിത്രമാണ് മിന്നൽവാല പാട്ടിൻ്റെ വരികൾ. ഈ ഗാനം ആലപിച്ചത് സിദ്ധ് ശ്രീറാമും സിത്താര കൃഷ്ണകുമാറും, സംഗീതം ജേക്സ് ബിജോയ്, വരികൾ എഴുതിയത് കൈതപ്രം ദാമോദ്രൻ നമ്പൂതിരിയും.
Singers : സിദ് ശ്രീറാം, സിത്താര കൃഷ്ണകുമാർ
Music Director : ജേക്സ് ബിജോയ്
Lyricist : കൈതപ്രം ദാമോദൻ നമ്പൂതിരി
പുരുഷൻ : കണ്ണോടു കണ്ടപ്പോൾ കണ്ടെത്തീ ഞാൻ
ആയിരം താരകൾ പൂത്തുലഞ്ഞൂ
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞൂ
കാണാതെ വയ്യെന്ന തോന്നലായീ
കണ്ടിട്ടും കണ്ടിട്ടും പോരാതായീ
തൊട്ടപ്പോൾ ആത്മാവിൽ തേൻ നിറഞ്ഞൂ
പൂ പോലെവ് നീ വിരിഞ്ഞൂ
ഉള്ളിലൊളിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങളിൻ തുള്ളികളായ്
കണ്ട നേരം കൊണ്ടലായീ
കൊണ്ടലിൽ മിന്നലായീ
മിന്നൽവള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല
മാരിവില്ലാണു നീ
മിന്നൽവള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല
മാരിവില്ലാണു നീ
പുരുഷൻ : ഈറൻ മുടി കോതിയൊരുങ്ങീ
വെണ്ണിലാ ചന്ദനം തൊട്ട്
അത്തിമറ്റച്ചോട്ടിൽ വന്നാൽ
താരക രാവ്
രാവിൽ നിന്റെ പൂമുഖം കണ്ട്
പുളകം കൊണ്ട് നല്ലീളം കാറ്റ്
കണ്ണാടിപ്പുഴയിലെ പൂന്തിരകൾ
സ്ത്രീ : നാമല്ലോ തീരത്തെ ഓളങ്ങൾ
തീരാത്ത ദാഹത്തിൻ താളങ്ങൾ
പാരിതിൽ നാം പോയിടാം
വിൺ നദിപോൽ ഒഴുകിടാം
ഇരുവരും : മിന്നൽവള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല
മാരിവില്ലാണു നീ
പുരുഷൻ : മിന്നൽവള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല
മാരിവില്ലാണു നീ
കായൽത്തിരമാലകളാകെ
തേടി വന്ന പൂവുകളായി
പുൽക്കൂടിനരികിലായി
ചേർന്നിരിക്കാം
ചുംബനപ്പൂവുകളെന്നിൽ
ആദ്യാനുഭൂതികളായി
ആദ്യാനുഭൂതികളിൽ
ഞാൻ ഒഴുകീ
ഞാനില്ലാ നീയില്ലാ നമ്മളൊന്നായ്
ഓരോരോ രാവുകളും മോഹനമായ്
നാമൊഴുകീ സ്നേഹമായ്
പ്രിയതരമായൊഴുകീ
പ്രണയമായ്
മിന്നൽവള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല
മാരിവില്ലാണു നീ
മിന്നൽവള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല
മാരിവില്ലാണു നീ
Labels: Arya Salim, Cheran, malayalam film, Malayalam Movie Song Lyrics, Minnalvala Song Lyrics, Narivetta, Narivetta 2025, Sid Sriram, Suraj Venjaramoodu, Tovino Thomas
<< Home