Sagarangale Song Lyrics | Panchaagni | Malayalam Lyrics | Lyrics Malayali |

Song : Saagarangale
Film : Panchaagni
Year : 1986
Lyricist : ONV Kurup
Music : Bombay Ravi
Singer : KJ Yesudas
Song Lyrics
Saagarangale
paadi unarthiya
saamageethame
saama sangeethame - hridhaya
saagarangale paadi
unarthiya
saamageethame
saama sangeethame
poroo neeyen
lolamamee ekathaarayil
onnilavelkkoo onnilavelkkoo...
Aa...
(Saagarangale)
pin nilavinte
pichakappookal
chinniya shayyaathalathil
(pin nilaavinte)
kaatharayaam chandralekhayum
oru shona rekhayaay maayumbol
veendum thazhuki thazhuki unarthum
sneha sandramaam ethu karangal
(saagarangale)
kannimanninte gandhamuyarnnu
thennal madichu paadunnu
(kannimanninte)
ee nadithan maarilaarude
kai viral paadukal unarunnoo
poroo thazhuki thazhuki unarthoo
megharaagamen ekathaarayil
(saagarangale)
Malayalam Lyrics
സാഗരങ്ങളെ
പാടിയുണര്‍ത്തിയ
സാമഗീതമേ
സാമ സംഗീതമേ - ഹൃദയ
സാഗരങ്ങളെ
പാടിയുണര്‍ത്തിയ
സാമഗീതമേ
സാമ സംഗീതമേ
പോരൂ നീയെന്‍
ലോലമാമീ
ഏകാതാരയില്‍
ഒന്നിളവേല്ക്കൂ
ഒന്നിളവേല്ക്കൂ ..
(സാഗരങ്ങളെ)
പിന്‍ നിലാവിന്റെ
പിച്ചകപ്പൂക്കള്‍
ചിന്നിയ ശയ്യാതലത്തില്‍
(പിന്‍ നിലാവിന്റെ)
കാതരയാം ചന്ദ്രലേഖയും
ഒരു ശോണ രേഖയായ്
മാറുമ്പോള്‍ വീണ്ടും
തഴുകി തഴുകി
ഉണര്‍ത്തും സ്നേഹസാന്ദ്രമാം
ഏതു കരങ്ങള്‍
(സാഗരങ്ങളെ)
കന്നി മണ്ണിന്റെ
ഗന്ധമുയര്‍ന്നു
തെന്നല്‍ മദിച്ചു പാടുന്നു
(കന്നി മണ്ണിന്റെ)
ഈ നദി തന്‍ മാറിലാരുടെ
കൈവിരല്‍ പാടുകള്‍ ഉണരുന്നൂ
പോരൂ തഴുകി തഴുകി ഉണര്‍ത്തൂ
മേഘരാഗമെന്‍ ഏകാതാരയില്‍ ...
(സാഗരങ്ങളെ)

Labels: 986, Bombay Ravi, KJ Yesudas, ONV Kurup, Panchaagni, Saagarangale, Sagarangale Song Lyrics
<< Home