Wednesday, 25 August 2021

Chayappattu Lyrics Sithara Krishnakumar : ഏറെ മോന്തിയായിട്ടുള്ളൊരു .

 Chayappattu Lyrics Sithara Krishnakumar

Chayappattu Lyrics Sithara Krishnakumar : ഏറെ മോന്തിയായിട്ടുള്ളൊരു









ഏറെ മോന്തിയായിട്ടുള്ളൊരു
മധുരമിടാ ചായയിൽ
പങ്കു ചേരുവാൻ വന്നൊരു
മധുരമുള്ള വേദനേ

ഏറെ മോന്തിയായിട്ടുള്ളൊരു
മധുരമിടാ ചായയിൽ
പങ്കു ചേരുവാൻ വന്നൊരു
മധുരമുള്ള വേദനേ

കാലുമേലെ കാലു കേറ്റി
സോഫയിൽ ഇരുന്ന് നീ
കാലുമേലെ കാലു കേറ്റി
സോഫയിൽ ഇരുന്ന് നീ
മേനിയാകെ കോള് കേറ്റി
ഒരേറുനോട്ടം കൊണ്ടിന്നലെ

ഏറെ മോന്തിയായിട്ടുള്ളൊരു
മധുരമിടാ ചായയിൽ
പങ്കു ചേരുവാൻ വന്നൊരു
മധുരമുള്ള വേദനേ

നോവുചെമ്മരിയാടു മേഞ്ഞ-
ലഞ്ഞുലഞ്ഞ കണ്ണിലേ
നോവുചെമ്മരിയാടു മേഞ്ഞ-
ലഞ്ഞുലഞ്ഞ കണ്ണിലേ
നൂറു പുഞ്ചിരിപ്പൂ വിരിഞ്ഞു-
ണർന്നുലഞ്ഞു കണ്ട്ലേ

മോന്തി തീരും നേരം മുന്നേ
ചായ മോന്തി തീർക്കണം 
മോന്തി തീരും നേരം മുന്നേ
ചായ മോന്തി തീർക്കണം 
അന്റെ നോവുനാട്ടിന്ന് 
കൊണ്ടുവന്ന കമ്പിളി പുതക്കണം
ജോറിലൊന്നുറങ്ങണം 
പൂതി തീർത്തുറങ്ങണം
ജോറിലൊന്നുറങ്ങണം 
പൂതി തീർത്തുറങ്ങണം

Labels: , ,