Nilave Mayumo Unplugged cover Karaoke Song with Malayalam Lyrics
നിലാവേ മായുമോ കിനാവും നോവുമായ്
ഇളം തേൻ തെന്നലായ്
തലോടും പാട്ടുമായ്
ഇതൾ മാഞ്ഞൊരോർമയെല്ലാം
ഒരു മഞ്ഞുതുള്ളി പോലെ
അറിയാതലിഞ്ഞു പോയ്
നിലാവേ മായുമോ കിനാവും നോവുമായ്
മുറ്റം നിറയെ വിങ്ങി പടരും
മുല്ല കൊടി പൂത്തക്കാലം
തുള്ളി തുടിച്ചും തമ്മിൽ കൊതിച്ചും
കൊഞ്ചി കളിയാടി നമ്മൾ
നിറം പകർന്നാടും നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും മുമ്പേ
ദൂരേ... ദൂരേ...
പറയാതെയങ്ങ് നീ മാഞ്ഞു പോയില്ലേ
നിലാവേ മായുമോ കിനാവും നോവുമായ്
നീല കുന്നിൻമേൽ പീലി കൂടിൻമേൽ
കുഞ്ഞു മഴ വീഴും നാളിൽ
ആടി കൂത്താടം മാരി കാറ്റായ് നീ
എന്തിനിതിലേ പറന്നു
ഉള്ളി ലുലത്താടും മോഹ പൂക്കൾ വീണ്ടും
വെറും മണ്ണിൽ വെറുതെ പൊഴിഞ്ഞൂ
ദൂരേ ... ദൂരേ ...
അതു കണ്ടു നിന്നു നിനയാലെ നീ ചിരിച്ചു
നിലാവേ മായുമോ കിനാവും നോവുമായ്
ഇളം തേൻ തെന്നലായ്
തലോടും പാട്ടുമായ്
ഇതൾ മാഞ്ഞൊരോർമയെല്ലാം
ഒരു മഞ്ഞുതുള്ളി പോലെ
അറിയാതലിഞ്ഞു പോയ്
Labels: latest malayalam lyrics, Malayalam Lyrics, Nilave Maayumo
<< Home