വാല്‍ക്കണ്ണെഴുതിയ ഗാനത്തിന്റെ വരികള്‍ - Valkannezhuthiya Makaranilavil Lyrics In Malayalam
വാല്‍ക്കണ്ണെഴുതിയ ഗാനത്തിന്റെ വരികള്‍ - Valkannezhuthiya Makaranilavil Lyrics In Malayalam
മാമ്പൂമണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ്
തുളസിക്കതിരാടി
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ്
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ്
മംഗല പാലയില്‍ ഗന്ധര്‍വ്വന്‍ അണയുകയായ്
വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍
മാമ്പൂമണമൊഴുകി
താരാമഞ്ജരി ഇളകും
ആനന്ദഭൈരവിയില്‍
താനവര്‍ണ്ണം പാടുകയായ്
രാഗമധുവന ഗായിക
എന്റെ തപോവന ഭൂമിയില്‍
അമൃതം പെയ്യുകയായ്
വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍
മാമ്പൂമണമൊഴുകി
നാലുകെട്ടിന്‍ ഉള്ളില്‍
മാതാവായ് ലോകം
താതന്‍ ഓതും മന്ത്രവുമായ്
ഉപനയനം വരം ഏകി
നെയ്യ് വിളക്കിന്‍ പൊന്‍ നാളം
മംഗളമരുളുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവില്‍
മാമ്പൂമണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ്
തുളസിക്കതിരാടി
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ്
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ്
മംഗല പാലയില്‍ ഗന്ധര്‍വ്വന്‍ അണയുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവില്‍
മാമ്പൂമണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ്
തുളസിക്കതിരാടി
Labels: Valkannezhuthiya Makaranilavil Lyrics In Malayalam, വാല്‍ക്കണ്ണെഴുതിയ ഗാനത്തിന്റെ വരികള്‍
<< Home