യേശുവേ നീ എനിക്കായ് ഇത്രയേറെ സ്നേഹം ഏകാന്‍ Malayalam Lyrics

YouTube: malayalam song lyrics -"full song"
യേശുവേ നീ എനിക്കായ് ഇത്രയേറെ സ്നേഹം ഏകാന്‍ അടിയനില്‍ latest Malayalam Christian song


Channel: GOD BLESS YOU

yeshuve nee enikkai lyrics


യേശുവേ നീ എനിക്കായ്
ഇത്രയേറെ സ്‌നേഹമേകാ..ന്‍
അടിയനില്‍ യോഗ്യതയായ്
എന്തു കണ്ടു നീ...

സ്‌നേഹമേ നിന്‍ ഹൃദയം
ക്ഷമയുടെ സാഗരമോ..
നന്മകള്‍ക്കു നന്ദിയേകാന്‍
എന്തു ചെയ്യും ഞാ..ന്‍

മന: സുഖം എങ്ങു പോയി..
എനിക്കില്ല ശാന്തി തെല്ലും..
നിമിഷ സുഖം നുകരാന്‍..
കരളിനു ദാഹമെന്നും..

സഹനങ്ങളേറും നേരം
തിരഞ്ഞില്ല നിന്നെ നാഥാ
പകയുടെ തീക്കനലാ..ല്‍
മുറിവുകളേറിയെന്നില്‍

ഈ..ശോ..
പറയു നീ ഞാന്‍ യോഗ്യയോ....

യേശുവേ നീ എനിക്കായ്
ഇത്രയേറെ സ്‌നേഹമേകാ..ന്‍
അടിയനില്‍ യോഗ്യതയായ്
എന്തു കണ്ടു നീ....

നിരന്തരമെന്‍ കഴിവില്‍..
അഹങ്കരിച്ചാശ്രയിച്ചു..
പലരുടെ സന്മനസാല്‍
ഉയര്‍ന്നതു ഞാന്‍ മറന്നു..

അടച്ചൊരു പാട്ടപോലായ്
ഹൃദയത്തിന്‍ വാതിലെന്നും..
എളിയവര്‍ വന്നിടുമ്പോ..ള്‍
തിരക്കിന്റെ ഭാവമെന്നും

ഈ..ശോ..
പറയു നീ.. ഞാന്‍ യോഗ്യയോ....

യേശുവേ നീ എനിക്കായ്
ഇത്രയേറെ സ്‌നേഹമേകാ..ന്‍
അടിയനില്‍ യോഗ്യതയായ്
എന്തു കണ്ടു നീ.....
എന്തു കണ്ടു നീ.....
എന്തു കണ്ടു നീ.....

Select Your Reaction

Post a Comment

0 Comments